പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

വേരുകളും ചിറകുകളും തേടിയെത്തിയവർക്ക് വരവേൽപ്പ് നൽകി

 


മലയാളം മിഷൻ കർണ്ണാടക ചാപ്റററിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്കാരിക ജീവിതത്തിന്റെ വേരുകളും ചിറകുകളും തേടി ആറളം മുതൽ അറബിക്കടൽ വരെയുള്ള പഠന യാത്രയിൽ പങ്കെടുത്ത പഠിതാക്കൾക്കും പ്രവർത്തകർക്കും ശാസ്ത്രയുടെബാലശാസ്ത്ര പ്രതിഭകളും രക്ഷിതാക്കളും പ്രവർത്തകരും  ചേർന്ന് വരവേൽപ്പ് നൽകി.

കണ്ണൂർ ഫോക് ലോർ അക്കാദമിയിൽ വെച്ച് ദീർഘകാലം അക്കാദമിയുടെ ചെയർമാനായി സേവനം അനുഷ്ഠിച്ചിരുന്ന പ്രമുഖ വാഗ്മിയും, സാഹിത്യകാരനും ശാസ്ത്രയുടെ വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് വരവേൽപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രാരംഭമാണ് ചോദ്യമുയർത്തലും അന്വേഷണവും  കണ്ടെത്തലും എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.ശാസ്ത്രചെയ്തു വരുന്നത് കുട്ടികളിൽ അന്വേഷണ താൽപര്യം വളർത്തുകയാണ്. ആറളം മുതൽ അറബിക്കടൽ വരെയുള്ള മലയാളം മിഷന്റെ പഠന യാതയിൽപങ്കെടുത്തവർ അറബിക്കടൽ കാണുമ്പോൾ നമ്മുടെ ഈ കടലിന് ആ പേര് വരാനുള്ള കാരണം അന്വേഷിക്കണം. അത് അന്വേഷിക്കുമ്പോൾ ഭാരതം വിശേഷിച്ചും കേരളം ഇവിടെ കടന്നുവന്ന അറബികളടക്കമുള്ളമുഴുവൻ വൈദേശിക സംസ്കൃതികളുടെയും നൻമകളേ കൂടെ ചേർത്ത കഥ മനസിലാകും. ചിറക്കൽ കൊട്ടാരം കാണാൻ വരുന്നവർ

അറക്കൽ കൊട്ടാരം കൂടി കാണുമ്പോഴാണ് പൂർവികർ കാത്തുസൂക്ഷിച്ച മതേതരത്വ ബോധത്തിന്റെ മഹിമ  ബോധ്യമാവുക. "ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.


മുൻ ആകാശവാണി ഡയരക്ടറും ഫോക് ലോറിസ്റ്റുമായ ബാലകൃഷ്ണൻ കൊയ്യാൽ മുഖ്യഭാഷണം നടത്തി."ചെളിയും ചേറും മാലിന്യങ്ങളുംനിറഞ്ഞ പൊയ്കകളിൽ താമരയും ആമ്പലും വിരിഞ്ഞു നിൽക്കാറുള്ളതു പോലെ നമ്മുടെ നാടോടി സംസ്കൃതിയുടെ കയങ്ങളിൽ നിന്നും ഉയർന്നു നിൽക്കുന്നചില ചേതോഹരക്കാഴ്ചകൾ കാണാൻ കഴിയുമെന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രി മെഡിക്കൽ ഡയരക്ടറും ശാസ്ത്ര രക്ഷാധികാരിയുമായ ഡോ.കെ.പി.ബാലകൃഷ്ണപൊതുവാൾ പരിപാടിക്ക് ആശംസയർപ്പിച്ചു.

ശാസ്ത്ര ഡയരക്ടർ വി.ആർ.വി ഏഴോം അധ്യക്ഷത വഹിച്ചു.

സിക്രട്ടരി ബി.ദാമോദരൻ പരിപാടിയിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിച്ചു.


കുട്ടികൾക്കൊപ്പം പരിപാടിയിൽ ബാലശാസ്ത്ര ജില്ലാകോഡിനേറ്റർ വി.ഗോപിനാഥൻ മാസറ്ററും കുടുംബവും നാടൻ പാട്ടുകളും, പപ്പൻ കുഞ്ഞിമംഗലം നാടൻ കളികളും സി.കെ. മാലതി നാടൻ സമ്പാദ്യശീലവും

ദിവാകരൻ പരിയാരം നാട്ടറിവുകളും

എ.സത്യവതിടീച്ചർ നാടൻ രുചിക്കൂട്ടുൽപ്പന്നങ്ങളിൽ പ്രധാനമായ പരിപ്പു വടയും ചേർത്തലവി.കെ.വിജയൻ  വയലാർ ഗാനങ്ങളും കുന്നനങ്ങാട് കെ.ദാമോദരൻ തോറ്റംപാട്ടും വസന്ത ഗോപിനാഥ്, ശ്രീജിത എന്നിവർ ചേർന്ന് കുമാരനാശാന്റെ കുട്ടിയും അമ്മയും എന്ന കവിതയും അവതരിപ്പിച്ചു. 


ബാലശാസ്ത്ര പ്രതിഭകളായ നീളാലക്ഷ്മി. കെ

തനയ്കൃഷ്ണ,സൂര്യ സേജ്, അദ്വൈത് സി.എസ്

രക്ഷാകർതൃ പ്രതിനിധികളായ ഷൈമ. കെ,സജിന.സി.വി, അംബിക. കെ, സ്മിത. ടി തുടങ്ങിയവരും പങ്കെടുത്തു.

ശാസ്ത്ര സെക്രട്ടരിയേറ്റ് അംഗം പി.പി.കുഞ്ഞിരാമൻ ട്രഷറർ ഗംഗൻ കാനായി, വി.വി.വിജയലക്ഷ്മി

തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.