PAYANGADI WEATHER Sunenergia adAds



കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു

 


ഖലീഫ സിറ്റിയില്‍ എയര്‍പോര്‍ട്ട് റോഡരികിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് റഫീക്കാണ് (28)മരണപ്പെട്ടത്. താമസ സ്ഥലത്ത് അവശ നിലയില്‍ കാണപ്പെട്ട റഫീക്കിനെ എന്‍എംസി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മഞ്ചേശ്വരം എംഎല്‍എ; എ.കെ.എം അഷറഫിന്റെ ഇളയുപ്പ മോനുവെന്ന അബ്ദുറഹിമാന്റെയും നഫീസയുടെയും മകനാണ് റഫീക്. 

തഫ്‌സീറ, തസ്‌കീന, അഫ്‌സാന എന്നിവര്‍ സഹോദരിമാരാണ്. മയ്യത്ത് നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമം കെഎംസിസി പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്. ആറ് വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന റഫീക് നാട്ടില്‍ നിന്നും 4 മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഏക മകന്റെ മരണം മാതാപിതാക്കളെയും കുടുംബക്കാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.