പെരിങ്ങോം: അയ്യപ്പഭജനമഠത്തില്‍ രാത്രി 10 മണിക്ക് ശേഷം ഗാനമേള നടത്തിയതിന് ഭാരവാഹികളുടെയും ഗാനമേളട്രൂപ്പ് മാനേജരുടെയും പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.
25 ന് രാത്രി 11.55 വരെ ഞെക്ലി അയ്യപ്പഭജനമഠത്തില്‍ ഉല്‍സവത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന വിധത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനാണ് മഠം ഭാരവാഹികളായ കെ.തമ്പാന്‍, എന്‍.വി.കൃഷ്ണന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അക്ഷയ്, കാലിക്കറ്റ് മില്ലേനിയം ചോയിസ് ഗാനമേള ട്രൂപ്പ് മാനേജന്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്.



