PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണൂര്‍ ചെറുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

 


ചെറുപുഴ ടൗണിലേക്ക് വരികയായിരുന്ന കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.ചെറുപുഴ പാക്കഞ്ഞിക്കാടുനിന്നും ടൗണിലേക്ക് വരികയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

 നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ പെട്രോള്‍ പമ്ബില്‍ നിന്നും തീയണയ്ക്കുന്ന പൊടിയെത്തിച്ച്‌ വാഹനത്തില്‍ വിതറിയതിനാല്‍ തീ വാഹനത്തിന്റെ മറ്റുഭാഗത്തേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പെരിങ്ങോം അഗ്നിരക്ഷ സേന തീയണച്ചു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.