തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പോലീസ്പിടിയില്‍.
ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.അബ്ദുല്‍ലത്തീഫ്(48)നെയാണ് 14 പാക്കറ്റ് ഹാന്‍സും 6 പേക്കറ്റ് കൂള്‍ലിപും സഹിതം തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 6.10 നാണ് പട്രോളിങ്ങിനിടെ ഇയാള്‍ പോലീസ് പിടിയിലായത്.
എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ പി.വി.വിജേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.



