തലശേരി: സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന വിധത്തിൽ ലൈംഗീക ചേഷ്ടകൾ കാണിച്ച യുവാവിനെ പിടികൂടി പോലീസ് കേസെടുത്തു. പത്തായക്കുന്ന് കോട്ടയം പൊയിലിലെ സാജിദ് പറമ്പത്ത് കണ്ടി പൊയിലിനെ (38)യാണ് എസ്.ഐ.പി. പ്രസാദും സംഘവും പിടി കൂടി കേസെടുത്തത്. തലശേരി കടൽപാലത്തിനു സമീപം വെച്ചാണ് യുവാവ് സ്ത്രീകൾക്കു നേരെ ലൈംഗീക ചേഷ്ടകൾ കാണിക്കുന്നതിനിടെ പോലീസ് പിടിയിലായത്.



