PAYANGADI WEATHER Sunenergia adAds



കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു



കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു.


താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.