PAYANGADI WEATHER Sunenergia adIntegra AdAds



അടുക്കളയിൽ കത്തിക്കരിഞ്ഞ മൃതദേഹം, അരികിൽ മണ്ണണ്ണക്കുപ്പി; യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ



തൃശ്ശൂർ: തൃശ്ശൂർ പഴുവിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും ഉണ്ടായിരുന്നു. തൃപ്രയാറിൽ തയ്യൽ കട നടത്തുകയാണ് സുൽഫത്ത്. വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് മകളും പോയതിനാല്‍ സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

തുന്നിയ വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു.

ഇന്ന് പോസ്റ്റ്മോര്‍ട്ടം നടതിയതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.