പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്‌കാലിക ജീവനക്കാരൻ മരിച്ചു. കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്.
കലഞ്ഞൂർ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



