കണ്ണൂർ:കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ വിജിലൻസിൻ്റെ മിന്നൽ പരിശോധന. റെയിൽവേ ബുക്കിങ് സൂപ്പർവൈസർ പിടിയിൽ. ബുക്കിങ് സൂപ്പർവൈസർ എസ് ശ്രീ കുമാറിൽനിന്ന് കൈവശംവച്ച അധികതുക പിടിച്ചെടുത്ത് റെയിൽവേയിലേക്ക് അടപ്പിച്ചു.
ഇദ്ദേഹത്തെപ്പറ്റി നിരന്തരം പരാതി ലഭിച്ചതിനെ തുടർന്നാണ് ചെന്നൈയിൽനിന്നുള്ള റെയിൽവേ വിജിലൻസ് വിഭാഗം മേധാവികൾ കണ്ണൂർ റെയിൽവേ ടിക്കറ്റ് ബുക്കിങ് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. ടിക്കറ്റ് ബുക്കിങ് കൗണ്ടറിനുപുറത്തുള്ള കമീഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന എടിവിഎം ജീവനക്കാരിൽനിന്ന് ഇദ്ദേഹം കൈക്കൂലി വാങ്ങുന്നതായി പരാതി ഉണ്ടായിരുന്നു.



