PAYANGADI WEATHER Sunenergia adIntegra AdAds



പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ കൊടുക്കാത്തതിന് ദേഷ്യം ; പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ



പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.

പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം പെട്രോൾ പമ്പ് ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൻ്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗ സംഘം വാണിയംകുളത്തെ കെഎം പെട്രോൾ പമ്പിലേക്ക് എത്തുന്നത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മൂവർ സംഘം ജീവനക്കാരെ അസഭ്യം പറഞ്ഞു.

പിന്നാലെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളിൽ സംഘം പെട്രോൾ വാങ്ങി. ജീവനക്കാരോടുള്ള ദേഷ്യത്തിൽ പെട്രോൾ, പമ്പിൽ തന്നെ ഒഴിച്ച് തീവെക്കാൻ ശ്രമിക്കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.