PAYANGADI WEATHER Sunenergia adIntegra AdAds



ഇരട്ട സഹോദരങ്ങൾ പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി

 


ഇടുക്കി: ഇടുക്കി നെടുംകണ്ടം ബോജൻ കമ്പനിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിന്റെ ജ്യേഷ്‌ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശൻ (47)നെയാണ് കൊലപ്പെടുത്തിയത്. അനുജൻ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല ചെയ്‌തത്. തമിഴ്‌നാട് സ്വദേശികളായ ഇവർ വർഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലനടത്തിയ ശേഷം ഇരുവരും ഒളിവിൽ പോയി. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.