വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ (എസ്ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കരട് വോട്ടർപട്ടിക 23ന് പ്രസിദ്ധീകരിക്കും. മുമ്പ് വോട്ടർ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷൻ അറിയിച്ചു. രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുമായിച്ചേർന്ന് ഇവരെ കണ്ടെത്താൻ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കിൽ കരട് പട്ടികയിൽ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് പട്ടികയിൽ ഉണ്ടാകും.



