PAYANGADI WEATHER Sunenergia adIntegra AdAds



യുവതി ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ



കാസർകോട് ഉപ്പള സോങ്കാലിൽ യുവതി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്‌ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.