PAYANGADI WEATHER Sunenergia adIntegra AdAds



മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു



മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണപ്പെട്ടു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്.

ഒൻപത് ദിവസം മുമ്പ് ഉച്ച സമയത്ത് വീട്ടിൽ വെച്ചാണ് സുജ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയിരുന്നത്. സ്ഥലത്തുണ്ടായിരുന്ന രഘുവിന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.

ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സുജ ഞായറാഴ്‌ചയും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. യാത്ര പോകുന്നതിനെ ചൊല്ലി മകനുമായി പിണങ്ങിയ ദേഷ്യത്തിന് സുജ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. മക്കൾ: സുമോദ്, പരേതനായ സുകു. മരുമകൾ: അഞ്ജു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.