ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതി. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിൻ്റെ തലേ ദിവസം ഒരു സംഘം ആളുകൾ നയിമിനെ മർദ്ദിച്ചിരുന്നുവെന്നാണ് പരാതി.
ഡിസംബർ 26ന് രാവിലെയാണ് നയിമിന്റെ മരണം സംഭവിച്ചത്.ഹൃദയാഘാതമായിരുന്നു കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ തലേ ദിവസം ഫേഷ്യൽ ചെയ്‌തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് നയിമിനെയും കടയുടമയെയും ഒരു സംഘം മർദ്ദിച്ചു. മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.


