പെരിങ്ങോം: ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാൻ പോയ യുവാവിനെ കത്തികൊണ്ട് കുത്തിയ പ്രതി അറസ്റ്റിൽ. തിമിരി തോക്കാട് സ്വദേശി ഈരലിയിൽ റോയി ചാക്കോ(40)യെയാണ് എസ്.ഐ. ഹേമന്ത് കുമാർ അറസ്റ്റു ചെയ്തത്.വെള്ളോറ കരിപ്പാലിലെ സി.വി. അജേഷിനെ (37) യാണ് പ്രതി കത്തികൊണ്ട് കുത്തിയത്.
19 ന് ഉച്ചയ്ക്ക് 1.45 മണിക്ക് പെരുമ്പടവ് അമ്പാടി ഹോട്ടലിന് മുൻവശം വെച്ചാണ് സംഭവം. മുൻവിരോധം വെച്ച് പ്രതി കത്തികൊണ്ട് പരാതിക്കാരൻ്റെ ഇടതു കൈവെള്ളയിലും കഴുത്തിലും വലതുചെവിക്ക് താഴെയും കുത്തി പരിക്കേൽപ്പിക്കുകയും വയറിന് കുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.



