ആദ്യ കാല ഗണിതാദ്ധ്യാപകനും വിദ്യാഭ്യാസ ഡെപ്യൂട്ടീ ഡയരക്ടരുംസാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ശാസ്ത്ര യുടെപ്രസിഡണ്ടുമായിരുന്ന പയ്യന്നൂർ ടി.കെ.നാരായണ പൊതുവാളുടെ പത്തൊൻപതാമത് വാർഷിക സ്മൃതിദിന ത്തോടനുബന്ധിച്ച് നാളെ പയ്യന്നൂരിൽ സ്മൃതിസംഗമവും മികച്ചഗണിത ശാസ്ത്ര അദ്ധ്യാപകനുള്ള പുരസ്കാരദാനവും പഠന ക്ലാസും നടക്കും.
രാവിലെ 9 മണിക്ക് ടി.കെ.നാരായണ പൊതുവാൾ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം ശാസ്ത്ര, പയ്യന്നൂർ ബി.ആർ.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ വെച്ച് പയ്യന്നൂർ എം.എൽ.എ
ടി.ഐ മധുസൂദനൻ പുരസ്കാര സമർപ്പണം നിർവ്വഹിക്കും.
ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത അദ്ധ്യാപകനും ഗണിതവിഭാഗം
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവും വിവിധതരം ഗണിത പ്രോജക്ടുകളുടെ ഉപജ്ഞാതാവുമായ
ടി.വി.രവീന്ദ്രനാഥിനാണ് ഈ വർഷത്തെ പുരസ്കാരം.
പരിപാടിയോടനുബന്ധിച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി പുരസ്കാര ജേതാവ്
"നമ്മുടെ കുട്ടികളെ എങ്ങിനെ ഗണിതപഠനത്തിൽ മിടുക്കരാക്കാം" എന്ന വിഷയത്തിൽ പഠന ക്ലാസ് നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9447749131



