തലശേരി: തലശേരി നഗരസഭാ ജീവനക്കാരൻ പുഴയിൽ മരിച്ച നിലയിൽ.
നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും എൻജിഒ യൂണിയൻ തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ( 35 ) ആണ് മരിച്ചത്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടത്.
അച്ഛൻ സുരേഷ് ബാബു കെ കെ (റിട്ട:അധ്യാപകൻ പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപകനും, എസ് ഇ ആർ ടി റിസോർസ് പേഴ്സണുമായ കെ.കെ സുരേഷ് ബാബു - പാനൂർ കെ കെ വി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക പ്രഭാവതിയുടെയും മകനാണ്. ഭാര്യ : അബിന (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ക്ലർക്ക്).
ഹൃദ ഏക മകളാണ്. സഹോദരൻ : എസ്. പ്രസൂൺ (എഞ്ചിനിയർ, ഹെല്ല കോയമ്പത്തൂർ).



