PAYANGADI WEATHER Sunenergia adAds



പഴയങ്ങാടി :വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം : അധ്യാപകൻമുൻകൂർ ജാമ്യം നേടി

 


പഴയങ്ങാടി : സ്കൂളിൽ നിന്നും ടൂറിന് പോയ സമയം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ വിരോധത്തിൽ വിദ്യാർത്ഥികളെ കൊണ്ടുപോയി ഇരുമ്പ് വടികൊണ്ടും മരവടി കൊണ്ടും ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിൽ പോയ മുഖ്യപ്രതിയായ അധ്യാപകന് കോടതിമുൻകൂർ ജാമ്യം നൽകി. പയ്യന്നൂരിലെ സ്കൂളിൽബി എഡ് പരിശീലകനായി എത്തിയ പുതിയങ്ങാടി ചൂട്ടാട് സ്വദേശി ലിജോ ജോൺ (24) ആണ് ഹൈക്കോടതിയിൽ നിന്നും അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യം നേടിയത്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ ഇയാൾ അറസ്റ്റു ഭയന്ന് ഒളിവിൽ പോകുകയായിരുന്നു. കേസിൽകൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു. ചെറുകുന്ന് താവം പള്ളിക്കര സ്വദേശി ആദിശേഷനെ (18) അറസ്റ്റു ചെയ്തിരുന്നു. കൂട്ടു പ്രതിയായ മൂലക്കീൽ സ്വദേശിയായ കൗമാരക്കാരനെ നോട്ടീസ് നൽകി വിട്ടയച്ചു.

കേസിൽ മറ്റൊരാളെകൂടി പിടികൂടാനുണ്ട്.പയ്യന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായതൃക്കരിപ്പൂർ സ്വദേശികളെയാണ്സ്കൂളിലെ ബി.എഡ് പരിശീലനത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്നലിജോ ജോണും കൂട്ടാളികളും ക്രൂരമായി ആക്രമിച്ചത്. ഡിസംബർ 9 ന് വൈകുന്നേരം 6.30 മണിക്ക് മാടായി വാടിക്കൽ പുഴക്കരയിൽ വെച്ചായിരുന്നു അക്രമം. സംഭവം വിവാദമായതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.