PAYANGADI WEATHER Sunenergia adIntegra AdAds



കാഞ്ഞങ്ങാട് പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

 


കാസർഗോഡ്: പരീക്ഷ കഴിഞ്ഞെത്തിയ പ്ലസ്ടു വിദ്യാര്ഥിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി.കല്യോട്ട് ഗവ. ഹയര് സെക്കൻഡറി സ്കൂള്‍ വിദ്യാര്ഥി പെരിയ കാലിയടുക്കത്തെ വൈശാഖ് (17) ആണ് മരിച്ചത്.ബുധനാഴ്ച പരീക്ഷ കഴിഞ്ഞെത്തിയതിനു ശേഷം വാതിലടച്ച്‌ കിടന്നതായിരുന്നു.

ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് സഹോദരൻ അയൽ വാസികളുടെ സഹായത്തോടെ വാതില് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് വൈശാഖിനെ ജനല് കമ്ബിയില് തൂങ്ങിയ നിലയില് കണ്ടത്. ഉടനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ കമലാക്ഷനും അമ്മ സിന്ധുവും പുലർച്ചെ റബർ ടാപ്പിംഗിന് പോയതായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.