PAYANGADI WEATHER Sunenergia adIntegra AdAds



ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ....! ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത് നിർത്തണം; നിർദ്ദേശവുമായി ആപ്പിൾ




കാലിഫോര്‍ണിയ: ഐഫോൺ ഉപയോക്താക്കൾ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോഗിക്കരുതെന്ന നിർദ്ദേശവുമായി ആപ്പിൾ . ഗൂഗിളിന്‍റെ ക്രോം ബ്രൗസർ ഉപയോഗിക്കുന്നത് ഒഴിവാക്കി ആപ്പിളിന്‍റെ സ്വന്തം സഫാരി ബ്രൗസർ ഉപയോഗിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

വെബ്‌സൈറ്റുകൾ വഴി ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ മാർഗമായ "ഫിംഗർപ്രിന്‍റിംഗിൽ" നിന്ന് സഫാരി ബ്രൗസർ ഉപയോക്താക്കളെ സംരക്ഷിക്കുന്നു എന്നും പരസ്യദാതാക്കളെയും വെബ്‌സൈറ്റുകളെയും സഫാരി തടയുന്നുവെന്നും ആപ്പിൾ പറയുന്നു. ആപ്പിളിന്‍റെ വിശദീകരണത്തെ കുറിച്ച് വിശദമായി അറിയാം.

ആപ്പിളിന്‍റെ ഈ മുന്നറിയിപ്പ് ഫിംഗർപ്രിന്‍റിംഗിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ വർഷം ഉയർന്നുവന്ന ഒരു ട്രാക്കിംഗ് രീതിയാണ് ഫിംഗർപ്രിന്‍റിംഗ്‍സ്. ഈ സാങ്കേതികവിദ്യ ഒരു ഉപയോക്താവിന്‍റെ ഉപകരണത്തിൽ നിന്ന് വിവിധ ഡാറ്റ ശേഖരിച്ച് ഒരു പ്രൊഫൈൽ സൃഷ്‌ടിക്കുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തിൽ പരസ്യദാതാക്കൾക്ക് വെബിലുടനീളം ഉപയോക്താവിന് ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ കാണിക്കാൻ കഴിയുമെന്നും ആപ്പിൾ പറയുന്നു.

കുക്കികളിൽ നിന്ന് വ്യത്യസ്‌തമായി, ഇതിന് ഒരു ഓപ്‌റ്റ്-ഔട്ട് ഓപ്ഷനുമില്ല. മാത്രമല്ല പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത ഈ രഹസ്യ സാങ്കേതികവിദ്യയുടെ വിലക്ക് ഗൂഗിൾ നീക്കിയതിനാൽ ഈ വർഷം ഡിജിറ്റൽ ഫിംഗർപ്രിന്‍റിംഗ് പ്രത്യേകിച്ച് അപകടകരമാണെന്നും അതുകൊണ്ട് ഇത് വളരെയധികം ആശങ്കാജനകമാണെന്നും ആപ്പിൾ പറയുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.