PAYANGADI WEATHER Sunenergia adAds



ഏഴുവയസ്സുകാരി മുങ്ങി മരിച്ചു



കൂ​രാ​ച്ചു​ണ്ട് (കോഴിക്കോട്): ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലെ പുഴയിൽ ഏഴു വയസ്സുകാരി മുങ്ങി മരിച്ചു. രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി വാ​ഴ​പ്പെ​റ്റ​ത്ത​റ അ​മ്മ​ദി​ന്‍റെ​യും ന​സീ​മ​യു​ടെ​യും മക​ൾ കെ.​ടി. അ​ബ്റാ​റ​യാ​ണ് (ഏ​ഴ്) മ​രി​ച്ച​ത്.


തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് സം​ഭ​വം. രാമനാട്ടു​ക​ര​യി​ൽ​നി​ന്ന് ട്രാ​വ​ല​റി​ലെ​ത്തി​യ സം​ഘ​ത്തി​ലെ കു​ട്ടി​ക​ൾ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ഗേ​റ്റി​നു മു​ൻ​വ​ശ​ത്തെ പു​ഴ​യി​ൽ ക​ളി​ക്കു​മ്പോ​ഴാ​ണ് കു​ട്ടി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഏ​ക​ദേ​ശം അ​ര​ക്കു താ​ഴെ മാ​ത്രം വെ​ള്ള​മു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.


സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​നെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ടൂ​റി​സം ഗൈ​ഡു​ക​ളും ചേ​ർ​ന്ന് കൂ​രാ​ച്ചു​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെത്തിച്ചു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മൊ​ട​ക്ക​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.