പയ്യന്നൂര്‍: ദേശീയ പാതയിൽ കണ്ടോത്ത്ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് അതീവ ഗുരുതരം.കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്ന യോഗേഷിന്റെ ഭാര്യ കെ.കെ. ഗ്രീഷ്മ (36) യാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ 9.45 മണിയോടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപ്രത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി.



