കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പ്രസവിച്ചത്. പെൺകുട്ടിയെ പ്രദേശവാസിയായ ഇരുപത്തിരണ്ടുകാരൻ കാറിൽ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മുൻപ് വീട്ടുകാർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞദിവസം പെൺകുട്ടി പ്രസവിച്ചതോടെ പീഡനത്തിനിരയായെന്ന് വ്യക്തമായി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



