PAYANGADI WEATHER Sunenergia adIntegra AdAds



ഗർഭം ധരിക്കാൻ നിർബന്ധിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി നൽകി മറ്റൊരു യുവതി

 



ലൈംഗിക പീഡന കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ഇരുപത്തിമൂന്നുകാരി പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കും സണ്ണി ജോസഫിനുമാണ് പരാതി അയച്ചത്. 

വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ തന്നോടും നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആണ് യുവതി പറയുന്നത്. സംസ്ഥാനത്തിന്റെ പുറത്തുളള യുവതി ഇ മെയിൽ വഴിയാണ് പരാതി അയച്ചത്.

വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ് പരാതി. മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. മുറിയിൽ വെച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു. ഗർഭിണിയാകണമെന്ന് മാങ്കൂട്ടത്തിൽ തന്നോടും ആവശ്യപ്പെട്ടെന്ന് പെൺകുട്ടി പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചു. ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങി. നിന്നെ ഗർഭിണിയാക്കണം എന്ന മെസേജാണ് അയച്ച് കൊണ്ടിരുന്നത് എന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു രാഹുലിനെതിരെ ആദ്യമായി പരാതിയുമായി യുവതി എത്തിയത്. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറിയ പരാതിയിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ രാഹുൽ ഒളിവിൽ പോയിരുന്നു.

ഇന്ന് കേസിൽ പുതിയ ഹർജിയുമായി രാഹുൽ എത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. മുൻകൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നാണ് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇതേ കോടതിയാണ് നാളെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.