ആവശ്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവരെയും പിടികൂടും.
ഡിജെ പാർട്ടി നടക്കുന്ന ഹോട്ടലുകൾക്ക് പോലീസ് പ്രത്യേക മാർഗനിർദേശം നൽകിയിട്ടുണ്ട്. ജില്ലയുടെ കടൽത്തീരങ്ങളിൽ കൂടുതർ പോലീസിനെ വിന്യസിക്കും. കടലിൽ കുളിക്കുന്നതും അപകടം വരുന്ന രീതിയിൽ കടപ്പുറത്തുള്ള ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടങ്ങളും ഒഴിവാക്കാൻ പോലീസ് നിർദേശം നൽകി.
രാത്രി 10-നുശേഷം ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ട്. ബീച്ച് ഫെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിലെ സംഘാടകർക്ക് പോലീസ് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
പയ്യാമ്പലം, ചാൽബീച്ച്, മുഴപ്പിലങ്ങാട്. ചൂട്ടാട് ബീച്ച്, തലായി എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. വാഹനങ്ങളിൽ പോലീസ് 24 മണിക്കൂറും പട്രോളിങ് നടത്തും.
ആഘോഷങ്ങൾ അതിരുകടന്നാൽ കർശനമായി നേരിടുമെന്ന് സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് പറഞ്ഞു. അപകടമുണ്ടാക്കുന്ന രീതിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


