തളിപ്പറമ്പ്: പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല, ട്യൂഷന്‍ടീച്ചറുടെ സഹോദരന്‍ വിദ്യാര്‍ത്ഥിയെ കുനിച്ചുനിര്‍ത്തി പുറത്തടിച്ചു, വീട്ടില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും.
മാവിച്ചേരിയിലെ പുതുക്കാട്ട് വീട്ടില്‍ ദിലീപന്റെ മകന്‍ പി.ഡി.ആരുഷിനാണ്(18)മര്‍ദ്ദനമേറ്റത്.
ഡിസംബര്‍ 15 ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം.
ആരുഷ് ട്യൂഷന് പോകുന്ന വീട്ടിലെ ടീച്ചറുടെ സഹോദരന്‍ ഹരികൃഷ്ണനാണ് പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നാരോപിച്ച് ആരുഷിനെ മര്‍ദ്ദിച്ചതത്രേ.
ആരുഷിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരികൃഷ്ണന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.



