പഴയങ്ങാടി: എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തിന് പടക്കം പൊട്ടിക്കാന്‍ പണം ആവശ്യപ്പെട്ട് അവഹേളിക്കുകയും തടഞ്ഞുനിര്‍ത്തി മോട്ടോര്‍സൈക്കിളിന്റെ ചാവി ഊരിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അഞ്ചുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.
പുതിയങ്ങാടി ഇട്ടമ്മലിലെ എറമുള്ളാന്‍ വലിമഠത്ത് വീട്ടില്‍ എ.വി.മുസ്തഫ, ഇഷാം, ഹമീദ് മണ്ണന്‍, ഷംസു മാഹ്ന, കെ.സി.റാഷിദ് എന്നിവരുടെ പേരിലാണ് കേസ്.
ഡിസംബര്‍ 14 ന് രാവിലെ 11 ന് പുതിയങ്ങാടി ബസ്റ്റാന്റിന് സമീപംവെച്ച് പുതിങ്ങാടിയിലെ കുട്ടിഹസന്‍ വീട്ടില്‍ കെ.അബ്ദുല്‍ഖാദറിന്റെ(52)പരാതിയിലാണ് കേസ്.
മോട്ടോര്‍ സൈക്കിളില്‍ പോകവെ പ്രതികള്‍ അബ്ദുള്‍ഖാദറിനെ തടഞ്ഞുനിര്‍ത്തി അതിക്രമം കാണിച്ചതായാണ് പരാതി.



