പഴയങ്ങാടി: രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് പ്രവര്‍ത്തിപ്പിച്ച് ഗാനമേള നടത്തിയതിന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും ഓര്‍ക്കസ്ട്രക്കാരുടെയും പേരില്‍ പോലീസ് കേസെടുത്തു.
ഏഴോം ചെങ്ങല്‍ ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികളുടെയും പയ്യന്നൂര്‍ എസ്.എസ്.ഓര്‍ക്കസ്ട്രയുടെയും പേരിലാണ് കേസ്.
ക്ഷേത്രം സെക്രട്ടെറി നിഷാന്ത്, സഹഭാരവാഹിയായ കലേഷ്, പയ്യന്നൂര്‍ തായിനേരി എസ്.എസ്.ഓര്‍ഡക്കസ്ട്രയിലെ സുബൈര്‍ തായിനേരി, ക്ഷേത്രം കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ പേരിലാണ് കേസ്.
ഇന്നലെ രാത്രി 10 മണിവരെ മാത്രമേ മൈക്ക് ഉപയോഗിച്ച് ഗാനമേള നടത്താന്‍ അനുമതിയുള്ളൂവെങ്കിലും ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ നിയമം ലംഘിച്ച് പരിപാടി നടത്തി ക്ഷേത്രപരിസരത്ത് താമസിക്കുന്ന പൊതുജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കി എന്നതിന്റെ പേരിലാണ് കേസ്.



