തളിപ്പറമ്പ്: പോലീസിന്റെ വാഹനം നിര്‍ത്താനുള്ള സിഗ്നല്‍ അവഗണിച്ച് ഓടിച്ചുപോയ ടിപ്പര്‍ലോറി ഡ്രൈവറുടെ പേരില്‍ കേസെടുത്തു.
കെ.എല്‍-58 9853 നമ്പര്‍ ടിപ്പര്‍ ലോറി ഡ്രൈവറുടെ പേരിലാണ് കേസ്.
ഇന്ന് പുലര്‍ച്ചെ 1.30 ഓടെ കുറുമാത്തൂര്‍ ബാവുപ്പറമ്പില്‍ വെച്ച് എസ്.ഐ എന്‍.കെ.ഗിരീഷ് ഡ്രൈവര്‍ സി.പി.ഒ വി.വി.രമേഷ്എന്നിവരുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തവെ അമിതവേഗത കണ്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാതെ വണ്ടിയുമായി കടന്നുകളഞ്ഞതിനാണ് കേസ്.



