തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്.
കഴിഞ്ഞ ദിവസം അമ്മയൊടൊപ്പം ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
സംഭവം വിവാദമായതോടെ സുരക്ഷാ ജീവനക്കാരനായ പ്രദീപന്‍ ഒളിവില്‍ പോയി.
ഇയാളെ പോലീസ് അന്വേഷിച്ചുവരികയാണ്.


