വെള്ളരിക്കുണ്ട് :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലിഫ്റ്റ് നൽകി കാറിൽ വെച്ച് പീഡനശ്രമം, പരാതിയിൽ മധ്യവയസ്കനെ തിരെ പോക്സോ കേസ്. പരപ്പ ക്ലായിക്കോട് സ്വദേശി അബ്ദുൾറസാഖിനെ (60) തിരെയാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകുകയായിരുന്ന സ്റ്റേഷൻ പരിധിയിലെ 13 കാരനെയാണ് പ്രതി കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.



