ചെറുതുരുത്തി: അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചെറുതുരുത്തി സ്കൂൾ ഓഫിസ് ജീവനക്കാരനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കുളത്തൂർ സുലൈമാനെ (45) യാണ് പിടികൂടിയത്. ചെറുതുരുത്തിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ചെറുതുരുത്തി എസ്.ഐ.എ ആർ. നിഖിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനീത് മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



