കണ്ണൂർ/പിണറായി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ഇന്ന് (ഡിസംബർ 11) രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം പോളിംഗ് ബൂത്തിലെത്തിയത്.
പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ.പി. സ്കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കാം. കണ്ണൂർ ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ രാവിലെ തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.



