പാനൂർ : പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ നിന്നു നാടുകടത്തി. പെരിങ്ങത്തൂർ ലക്ഷം വീടിൽ വട്ടക്കണ്ടി പറമ്പത്ത് വി.കെ സവാദി (36)നെയാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്. 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ ഉത്തരവ്. തലശേരി - പെരിങ്ങത്തൂർ - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ. വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് സവാദ്. ഇയാൾക്കെതിരെ ഒൻപതോളംവേറെയും കേസുകളുണ്ടെന്ന് ചൊക്ലി എസ്.എച്ച്.ഒ കെ.വി പ്രദീഷ് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി നാടു കടത്തിയത്.



