PAYANGADI WEATHER Sunenergia adIntegra AdAds



പി.ടി.ഭാസ്ക്കരപ്പണിക്കർ ജൻമ ശതാബ്ദി പുരസ്കാരം നേടിയ വി.ആർ.വി.ഏഴോമിന് പെൻഷനേഴ്സ് യൂനിയന്റെ അനുമോദനം

 


ഏഴോം പഞ്ചായത്ത് പെൻഷനേഴ്സ് യൂനിയൻ പ്രസിഡണ്ട് വി.വി. മോഹനന്റെ അദ്ധ്യക്ഷതയിൽ നെരുവമ്പ്രം പെൻഷൻ ഭവനിൽ സംഘടിപ്പിച്ച കുടുംബ മേളയിൽ വെച്ച് കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടരി കെ. നാരായണൻ മാസ്റ്റരാണ് അനുമോദനം നടത്തിയത്.

യൂനിയനിലെ ദീർഘകാല ജീവിതാനുഭവങ്ങൾ ഉള്ള മുതിർന്നഅംഗങ്ങൾ പി.വി.കുഞ്ഞിരാമൻ മാസ്റ്റർ, ടി.വി. സരസ്വതി ടീച്ചർ,

കെ.വി.മാധവി ടീച്ചർ , എ. ദാമോദരൻ, ഫിലിപ്.ടി.സൈമൺ, കളത്തിൽ കൃഷ്ണൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

 കെ.നാരായണൻ മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു. 

വി.ആർ.വി. ഏഴോം "മുതിർന്ന പൗരന്മാരും സർഗാത്മകതയും: എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.പെൻഷനേഴ്സ് യൂനിയൻകല്യാശേരി ബ്ലോക്ക് പ്രസിഡണ്ട് എം.ലക്ഷ്മണൻ ആശംസയർപ്പിച്ചു.

 യൂനിറ്റ് സെക്രട്ടരി വി.വി.ശ്രീധരൻമാസ്റ്റർ സ്വാഗതവും, സാംസ്കാരിക വിഭാഗം കൺവീനർ പി.പി. ഭൂപേഷ് നന്ദിയും പറഞ്ഞു. പെൻഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.