മാട്ടൂൽ : മാട്ടൂൽ ജസിന്തയ്ക്കു സമീപത്ത് നിന്നും UDF പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടയിൽ KL 07.BB 1898 മാരുതി 800 കാറിന്റെ ബോണറ്റിൽ ഒരു കുട്ടിയെ IUML ൻ്റെ കൊടിയുമായി ഇരുത്തി പ്രസ്തുത വാഹനം റോഡിലൂടെ അപകടമായും ഉദാസീനമായും ഓടിക്കുന്നതായി കണ്ട പഴയങ്ങാടി പൊലീസ് ആണ് ക്രൈം നമ്പർ 1044/25 U/S 281 BNS 132 (1) r/w 1791), 192 (A) MV Act പ്രകാരം കേസെടുത്തത്. പോലീസ് വാഹനം ഓടിക്കുന്നയാളോട് കുട്ടിയെ ബോണറ്റിലിരുത്തി ഓടിക്കരുതെന്നും പറഞ്ഞിട്ടും കുട്ടിയെ ബോണറ്റിൽ ഇരുത്തി മുന്നോട്ട് ഓടിച്ച് പോയി.



