PAYANGADI WEATHER Sunenergia adIntegra AdAds



ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ സമാപനവും,മനുഷ്യാവകാശ ദിനാചരണവും

 


സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) വനിതകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ നവമ്പർ 26 മുതൽനടത്തിവരുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ-25, ഡിസംബർ 10 ന് മനുഷ്യാവകാശ ദിനാചരണത്തോടെ സമാപിച്ചു.

ശാസ്ത്ര ഡയരക്ടർ വി.ആർ. വി ഏഴോമിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച സമാപന പരിപാടി ശാസ്ത്ര ഉപദേശക സമിതി ചെയർമാനും സംസ്ഥാനഫോക് ലോർ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനുമായ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

മനുഷ്യരാശിയെ സർവ്വനാശത്തിലേക്കും വേദനാജനകമായ തീവ്രനരകാവസ്ഥയിലേക്കും നയിക്കുന്നയുദ്ധത്തിനും അതിക്രമങ്ങൾക്കും അറുതി വരുത്താൻ മനുഷ്യൻ കണ്ടെത്തിയ ഒരു ഉപായമായിരുന്നു മനുഷ്യാവകാശ പ്രഖ്യാപനമെന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

റിട്ട.ഡി.വൈ.എസ്.. പി എം.ഗംഗാധരൻ, കെ.പി.രാഘവപൊതുവാൾ പുരസ്കാര ജേതാവ് അഡ്വ. ടി.വി.ഹരീദ്രൻ,ശാസ്ത്ര സ്ഥാപകാംഗം അഡ്വ.എ.കെ. ധനലക്ഷ്മി എന്നിവർ ആശംസയർപ്പിച്ചു.

ശാസ്ത്ര എസ്.പി.സി ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണികണ്ഠൻ "മനുഷ്യാവകാശങ്ങളും വനിതാ സംരക്ഷണവും " എന്ന വിഷയം അവതരിപ്പിച്ചു.

 ഡോ.ടി.എം. സുരേന്ദ്രനാഥ്, ഡോ.അജിത്ത്കുമാർ അമ്പാടി, പ്രൊഫ. ടി.പി. ഹമീദ്, കെ.വി.കുഞ്ഞികൃഷ്ണൻ, പപ്പൻ കുഞ്ഞിമംഗലം,ശ്രീലത മധു, പപ്പൻ ചെറുതാഴം, വി.ഗോപിനാഥൻ പരിയാരം, എം.പി ചന്ദ്രൻ ഷജില. കെ സുജ.എൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

 ശാസ്ത്ര സെക്രട്ടരി ബി.ദാമോദരൻ സ്വാഗതവും ട്രഷറർ ഗംഗൻ കാനായി നന്ദിയും പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.