PAYANGADI WEATHER Sunenergia adIntegra AdAds



പിതാവിൻറെ ക്രൂരമർദനം: ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു



തിരുവനന്തപുരം: മദ്യപിച്ചെത്തുന്ന പിതാവി ൻറെ ക്രൂരമർദനം സഹിക്കവയ്യാതെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. നെയ്യാറ്റിൻകരയിലാണ് സംഭവം. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്ക ൽ കോളജിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തുന്ന പി താവ് മർദിക്കുന്നത് പതിവാണെന്നാണ് കുട്ടി പറ യുന്നത്.


പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. പിതാ വ് മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാ ണ് ക്രൂരമർദനം. മർദനത്തിനുശേഷം രാത്രി വീ ട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെൺകു ട്ടി പറയുന്നു.


ഇതുസംബന്ധിച്ച പെൺകുട്ടിയുടെ ഫോണിലൂ ടെയുള്ള ശബ്ദ സന്ദേശം പുറത്തുവന്നു.സ്‌കൂളി ൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെ ന്നും എപ്പോഴും മർദനം തന്നെയായിരുന്നുവെ ന്നും പെൺകുട്ടി ഫോൺ സന്ദേശത്തിൽ പറയു ന്നുണ്ട്. കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതി ൻറെ ചിത്രങ്ങളും പുറത്തുവന്നു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.