ആലപ്പുഴ കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടിപ്പരുക്കേല്‍പ്പിച്ചു. വിശ്വജിത്ത് ആണ് സ്വന്തം മാതാപിതാക്കളെ ഗുരുതമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ്റെ ലഹരി ഉപയോഗമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
അച്ഛനെയും അമ്മയെയും ഗുരുതരമായി വെട്ടിയശേഷം വീടിൻ്റെ മുകളില്‍ കയറി മകൻ ആത്മഹത്യാ ഭീഷണി മുഴക്കി. സംഭവ സ്ഥലത്തെത്തിയ പൊലീസ് പിന്നീട് വിശ്വജിത്തിനെ കീഴ്പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തി.



