ചൊക്ലി: ചൊക്ലി പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കാണ്‍ന്മാനില്ലെന്ന മാതാവിന്റെ പരാതിയില്‍ ചൊക്ലി പൊലിസ് കേസെടുത്തതിന് പിന്നാലെ മുസ്ലിംലീഗ് പ്രവര്‍ത്തക ടി.പി അറുവ (29) ചൊക്ലി പൊലീസിന് മുന്നിൽ ഹാജരായി. ഇവരെ അല്പസമയത്തിനകം കോടതി മുമ്പാകെ ഹാജരാക്കും.
ബിജെപി പ്രവർത്തകൻ റോഷിത്തിനൊപ്പം പോയതാണെന്ന് സംശയിക്കുന്നതായും മാതാവ് നജ്മ തൈപ്പറമ്പത്ത് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് അറുവ പൊലീസ് സ്റ്റേഷനിലെത്തിയത്.
ചൊക്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് അറുവ. എൽ ഡി എഫ് സ്ഥാനാർത്ഥിയായി എൻ.പി സജിതയും, എൻ ഡി എ സ്ഥാനാർത്ഥിയായി പ്രബിജയുമാണ് മത്സര രംഗത്തുള്ളത്.



