PAYANGADI WEATHER Sunenergia adAds



അതിമാരക മയക്കുമരുന്നുമായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

 


തളിപ്പറമ്പ്: എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചുടല, ചിതപ്പിലെ പൊയില്‍ എന്ന സ്ഥലത്ത് വെച്ച് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു യുവാക്കള്‍ പിടിയിലായി.

അഫ്രീദി(26), കെ.ജുനൈദ്(22), സിഫ് അഷ്‌റഫ് (26)എന്നിവരാണ് പിടിയിലായത്.

അഫ്രിദിക്ക് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കണ്ണൂരിലും, എക്‌സൈസ് റേഞ്ച് ഓഫീസ് തളിപ്പറമ്പിലും, പയ്യന്നൂര്‍ പോലീസിലും മറ്റുമായി നിലവില്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ട്.

ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ.അസീസ്, എം.വി.അഷറഫ്, ഗ്രേഡ് പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരിസ്, ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.വിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി.അനു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.