പരിയാരം: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍.
പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുജിതാബ(21)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ്പരിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമും പരിയാരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


