പാനൂർ ∙ ചൊക്ലിയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. തലശ്ശേരി സബ് ഡിവിഷൻ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തുകയായിരുന്ന 45 ലീറ്റർ മാഹി മദ്യമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വളയം കല്ലുനിര സ്വദേശി കെ.പി.സുനിൽ (47)ചൊക്ലി പൊലീസിന്റെ പിടിയിലായി. മാഹിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുന്നതിനിടെയാണ് മദ്യം പിടികൂടിയത്.
പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ചാക്കുകളിൽ നിന്നായി 500 മില്ലി ലീറ്ററിന്റെ 90 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും കണ്ടെടുത്തു. ചൊക്ലി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി.പി.പ്രദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.



