തളിപ്പറമ്പ്: ചൈൽഡ് വെൽഫേർ കമ്മറ്റി പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി,
കുട്ടിയെ പോലീസ് പിതാവിൻ്റെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി.
ഇന്നലെ വൈകുന്നേരം 3.50 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാസർഗോഡ് പരപ്പ സ്വദേശി ഷിൻ്റോ തോമസും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് കാസർഗോഡ് കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരം ചൈൽഡ് വെൽഫേർ കമ്മറ്റി രണ്ടു വയസുള്ള കുട്ടിയെ പട്ടുവം ദീനസേവന സഭയുടെ മുതലപ്പാറ ഫൗണ്ട് ലിംഗ് ഹോമിൻ്റെ സംരക്ഷണത്തിൽ ഏൽപ്പിച്ചത്.
ഇന്നലെ വൈകുന്നേരം 3.50 ന് കുട്ടിയെ കാണാൻ എത്തിയ ഷിൻ്റോ കുട്ടിയെ എടുത്ത് ഓടുകയായിരുന്നു.
സ്നേഹ നികേതൻ ഫൗണ്ട് ലിംഗ് ഹോം ഡയരക്ടർ സിസ്റ്റർ ഹരിതയുടെ പരാതിയിൽ കേസെടുത്ത പോലീസ് രാജപുരത്തെ ബന്ധു വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തി.
പിതാവ് ഷിൻ്റോയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കോടതിയിൽ ഹാജരാക്കി ഫൗണ്ട് ലിംഗ് ഹോമിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
തളിപ്പറമ്പ് എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രജീഷ്, എ.എസ്.ഐ പ്രീത, സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍ എന്നിവരുള്‍പ്പെടെട പോലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.



