കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം പതിപ്പിൽ ചാമ്പ്യന്മാരായി കണ്ണൂർ വാരിയേഴ്‌സ്. തൃശൂർ മാജിക് എഫ്‌സിയെ ഒറ്റ ഗോളിന് മുട്ടുകുത്തിച്ചാണ് ആതിഥേയർ കന്നി കിരീടം ചൂടിയത്. 18-ാം മിനിറ്റിൽ ടീമിന് ലഭിച്ച പെനാൽറ്റി അസിയെർ ഗോമസ് ഗോളാക്കി മാറ്റുകയായിരുന്നു.
ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സിയെ ഒരു ഗോളിന് വീഴ്ത്തി ഫൈനലെത്തിയ കണ്ണൂർ, ഫൈനലിലും മികച്ച പ്രകടനം തുടർന്നു. ലീഗ് ഘട്ടത്തിൽ ഇരുടീമുകളും രണ്ടുവട്ടം ഏറ്റുമുട്ടിയിരുന്നു. ഒരെണ്ണം സമനിലയായപ്പോൾ മറ്റൊന്നിൽ കണ്ണൂർ രണ്ട് ഗോളിന് ജയിച്ചു.



