പഴയങ്ങാടി : സ്കൂളിൽ നിന്നും ടൂറിന് പോയ സമയം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ വിരോധത്തിൽ വിദ്യാർത്ഥികളെ തട്ടി കൊണ്ടുപോയി അധ്യാപകന്റെ നേതൃത്വത്തിൽഇരുമ്പ് വടികൊണ്ടും മരവടി കൊണ്ടും ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ അധ്യാപകൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. അധ്യാപകൻ പുതിയങ്ങാടിക്ക് സമീപത്തെ ലിജോ ജോൺ (24) ആണ് അഭിഭാഷകൻ മുഖേന മേൽ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ ഇയാൾ അറസ്റ്റു ഭയന്ന് ഒളിവിൽ പോകുകയായിരുന്നു.
കേസിൽ കഴിഞ്ഞ ദിവസംകൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു. ചെറുകുന്ന് താവം പള്ളിക്കര സ്വദേശി ആദിശേഷനെ (18) എസ്.ഐ.കെ. സുഹൈൽജാമ്യമില്ലാവകുപ്പുകൾ പ്രകാരം അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കൂട്ടു പ്രതിയായ മൂലക്കീൽ സ്വദേശിയായ കൗമാരക്കാരനെ നോട്ടീസ് നൽകി വിട്ടയച്ചു.കേസിൽ മറ്റൊരാളെകൂടി പിടികൂടാനുണ്ട്.പയ്യന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായതൃക്കരിപ്പൂർ സ്വദേശികളെയാണ്സ്കൂളിലെ ബി.എഡ് പരിശീലനത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്നലിജോ ജോണും കൂട്ടാളികളും ക്രൂരമായി ആക്രമിച്ചത്.ഈ മാസം 9 ന് വൈകുന്നേരം 6.30 മണിക്ക് മാടായി വാടിക്കൽ പുഴക്കരയിൽ വെച്ചായിരുന്നു അക്രമം. സംഭവം വിവാദമായതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു.



