PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണൂരിൽ പിണറായിയിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്, കൈപ്പത്തി അറ്റു



കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കൈപ്പത്തി അറ്റു . കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ആണ് സ്ഫോടനം. ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്ഫോടനം.

സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻരാജിൻ്റെ കൈപ്പത്തി തകർന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്ഫോടനം. വിപിൻരാജിൻ്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.


പരിക്കേറ്റ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.