കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു. സ്കൂട്ടർ യാത്രികരായ മട്ടന്നൂർ നെല്ലുന്നി കുട്ടിക്കുന്നുമ്മൽ റോഡ് ലോട്ടസ് ഗാർഡ്‌നിൽ കെ നിവേദിത രഘുനാഥ് (45), മക്കളായ ഋഗ്വേദ് (11), സാത്വിക് (9) എന്നിവരാണ് മരിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഋഗ്വേദും സാത്വിക്കും.



